പ്രതിപക്ഷം സഭയെ അവഹേളിച്ചു, ആവര്‍ത്തിക്കരുതെന്ന് സ്പീക്കറുടെ താക്കീത്
തിരുവനന്തപുരം: നിയമസഭയുടെ അന്തസ്സ് കെടുത്തുന്ന രീതിയിലുള്ള നടപടികളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് സ്പീക്കര്‍. ചെയറിന്റെ മുഖം മറച്ചത് സഭയെ അവഹേളിച്ചതിന് തുല്യമാണ്.
പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പക്ഷേ അത് സഭയുടെ അന്തസ്സ് പാലിച്ചാകണം. ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ മുന്നറിയിപ്പു നല്കി.
രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ ആദിവാസിയുടെ കൊലപാതകവും ഉന്നയിച്ചാണ് ഇന്ന് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചത്. നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധം നടത്താനായിരുന്നു പ്രതിപക്ഷ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി അംഗങ്ങള്‍ ബഹളം വെക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."