109 കോടിയുടെ വായ്പാ തട്ടിപ്പ്; പ്രമുഖ പഞ്ചസാര ഫാക്ടറിയ്ക്കെതിരെ ഓറിയന്റല്‍ ബാങ്ക്
ന്യൂഡല്‍ഹി: ആഭരണ വ്യാപാരി 390 കോടി രൂപ തട്ടിയെടുത്തതിനു പിന്നാലെ മറ്റൊരു വായ്പാ തട്ടിപ്പ ആരോപണവുമായി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്. ബാങ്കില്‍നിന്ന് 109 കോടി രൂപ തട്ടിപ്പ് നടത്തിയതിന് സിംബോലി ഷുഗേര്‍സ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കെതിരെ സി.ബി.ഐ കേസെടുത്തു.
കരിമ്പ് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെന്ന വ്യാജേന 2011ല്‍ 109 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സിംബോലി ഷുഗേര്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗുര്‍മീത് സിങ് മന്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗുര്‍പാല്‍ സിങ് എന്നിവരും മറ്റ് എട്ടുപേര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2011 ലാണ് സിംബോലി ഷുഗേര്‍സ് ഓറിയന്റല്‍ ബാങ്കില്‍ നിന്നും 148.60 കോടിയുടെ വായ്പ വാങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ ഹപ്പൂര്‍, നോയിഡ, ഡല്‍ഹി എന്നിവിടങ്ങളിലായി എട്ടിടങ്ങളില്‍ പരിശോധന നടത്തി. 2017 നവംബറിലാണ് തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."