HOME
DETAILS
MAL
മനോഹര്‍ പരീക്കര്‍ വീണ്ടും ആശുപത്രിയില്‍
backup
February 26 2018 | 05:02 AM
പനാജി: ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരീക്കറിന് നിര്‍ജലീകരണമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു. പരീക്കറുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
അറുപത്തിയഞ്ചുകാരനായ പരീക്കറിനെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഫെബ്രുവരി 15 ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ആശുപത്രി വിട്ട അദ്ദേഹം ബജറ്റ് അവതരണത്തിനായി നിയമസഭയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."