ആവേശമായി പട്ടം പറത്തല്‍; ആയിരങ്ങല്‍ ഒത്തുകൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി സൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് നടത്തിയ ബാരിയര്‍ ഫ്രീ കൈറ്റ് ഫെസ്റ്റിവലില്‍ കോവളത്ത് ആവേശകരമായി.
'ഭിന്നശേഷി സൗഹൃദ ടൂറിസം പ്രവര്‍ത്തന രംഗത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ഉത്തരവാദിത്ത ടൂറിസം മിഷന്‍ എച്ച്.ടു.വുമായി ചേര്‍ന്ന് സംഘടിപ്പിച്ചത്.
ഭിന്ന ശേഷി സൗഹൃദ ടൂറിസം സംസ്ഥാനമാക്കാനുള്ള വിനോദ സഞ്ചാരവകുപ്പിന്റെ പരിശ്രമങ്ങള്‍ക്ക് ഉത്തരവാദിത്വ ടൂറിസം മിഷന്‍ പിന്‍തുന്ന നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്.
വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലും നിറങ്ങളിലുമുള്ള നൂറുകണക്കിന് പട്ടങ്ങള്‍ കോവളത്ത് പാറിയപ്പോള്‍ കോവളം ഉത്സവാന്തരീക്ഷത്തിലായി.
അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും, കേരളത്തിന് പുറമെ ഗുജറാത്ത്, ചണ്ഡീഗഡ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും ഫ്രൊഫഷണല്‍ കൈറ്റ് ഫ്‌ലയേഴ്‌സ് ഫെസ്റ്റിവലില്‍ പങ്കെടുത്തു. ഓട്ടിസം ബാധിതരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതോടെ തീരം കൂടുതല്‍ ആവേശത്തിലായി.
കൂടാതെ ബീച്ചിലെത്തിയ സഞ്ചാരികള്‍ക്കും മറ്റും പട്ടം വാങ്ങാനും പറത്താനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഓട്ടിസം ഉള്‍പ്പെടെയുള്ള പഠന-പെരുമാറ്റ വൈകല്യങ്ങളുള്ള കുട്ടികളെ പഠന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയാണ് എച്ച് 2 ഒ. ഓട്ടിസം ബാധിതരെ സഹായിക്കുന്നതിനായി ധനശേഖരാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."