ബെയ്ചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു
കൊല്‍ക്കത്ത: മുന്‍ ഫുട്ബോള്‍ താരം ബെയ്ചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പദവികളില്‍ നിന്നും അംഗത്വത്തില്‍ നിന്നും താന്‍ രാജിവെക്കുകയാണെന്നും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നില്ലെന്നും ബൂട്ടിയ അറിയിച്ചു.
ഗൂര്‍ഖാലാന്റ് പ്രക്ഷോഭങ്ങളില്‍ തൃണമൂല്‍ സര്‍ക്കാറിന്റെ നിലപാടിലുള്ള അതൃത്പിയാണ് ബൂട്ടിയ പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന.
2011 ല്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ച ശേഷമാണ് ബൂട്ടിയ പശ്ചിമബംഗാള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകുന്നത. 2013 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡാര്‍ജിലിംഗില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നാല്‍ എതിരാളിയായ സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയോട് 14,072 വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു.
As of today I have officially resigned from the membership and all the official and political posts of All India Trinamool Congress party. I am no longer a member or associated with any political party in India. #politics pic.twitter.com/2lUxJcbUDT
— Bhaichung Bhutia (@bhaichung15) February 26, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."