തൊഴിലവസരം സൃഷ്ടിച്ച് സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്ന് സഊദി തൊഴില്‍ മന്ത്രി
ജിദ്ദ: തൊഴിലവസരങ്ങളുണ്ടാക്കി മുഴുവനാളുകള്‍ക്കും സാമ്പത്തിക ഭദ്രത ഉണ്ടാക്കാനാണ് സഊദി അറേബ്യ ശ്രമിക്കുന്നതെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഡോ. അലി ബിന്‍ നാസിര്‍ അല്‍ഗഫീസ്. ഒ.ഐ.സി അംഗരാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാരുടെ നാലാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സതുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ഒ.ഐ.സി നടത്തി കൊണ്ടിരിക്കുന്നതെന്നും തൊഴില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒ.ഐ.സി രാജ്യങ്ങളിലെ തൊഴില്‍ മേഖല ഭീഷണി?കള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് 'മാനവ വിഭവ ശേഷി വികസനത്തിന്? കൂട്ടായ ശ്രമം' എന്ന തലക്കെട്ടില്‍ നാലാമത് സമ്മേളം ഒരുക്കിയിരിക്കുന്നത്. യുവാക്കളിലെ തൊഴിലില്ലായ്മ കുറക്കുക, തൊഴിലാളികളുടെ നൈപുണ്യം വര്‍ധിപ്പിച്ച് മാനവ വിഭവ ശേഷി വര്‍ധിപ്പിക്കുക, നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം വിപുലവും മികച്ചതുമാക്കുക എന്നിവ സമ്മേളം ചര്‍ച്ച ചെയ്യുമെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."