നൗഷാദ് ബാഖവിയുടെ മകന് കണ്ണീരോടെ വിട
ആറ്റിങ്ങല്‍: മദ്റസയിലേക്കുള്ള യാത്രാമധ്യേ കുളത്തില്‍വീണു മരിച്ച മുഷ്താഖ് അഹമ്മദിന് മുടപുരം ഗ്രാമം കണ്ണീരോടെ വിടനല്‍കി. ഞായറാഴ്പ രാവിലെ ഏഴോടെയാണ് പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ നൗഷാദ് ബാഖവി ചിറയിന്‍കീഴിന്റെ മകന് മുഷ്താഖ് അഹമ്മദ് (10) മദ്റസയിലേക്കു സൈക്കിളില്‍ പോകുന്നതിനിടെ അപകടത്തില്‍പെട്ടത്.
റോഡില്‍ ഇളകിക്കിടന്ന കരിങ്കല്‍ചീളുകളില്‍ തെന്നി നിയന്ത്രണംവിട്ട സൈക്കിളിനോടൊപ്പം മുഷ്താഖ് കുളത്തിലേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒന്‍പതോടെ കൂന്തള്ളൂര്‍ കാട്ടുമുറാക്കല്‍ ജുമാമസ്ജിദിലാണ് ഖബറടക്കിയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.എല്‍.എമാരായ വി. ശശി, അഡ്വ. സത്യന്, അഡ്വ. വി.വി ജോയി, വര്‍ക്കല കഹാര്‍, ആലംകോട് ഹസ്സന് തുടങ്ങി രാഷ്ട്രീയ നേതാക്കളും പണ്ഡിതന്മാരുമുള്പ്പെടുന്ന വന്‍ ജനാവലി അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."