എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിന് തുടക്കം
മലപ്പുറം: പുതുതലമുറയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശംപകര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനതല പ്രചാരണ പരിപാടികള്‍ തുടങ്ങി. മലപ്പുറം ചട്ടിപ്പറമ്പ് ലൈഫ്‌ലൈന്‍ ഔഷധോദ്യാനത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാഭ്യാസ മുന്നേറ്റത്തിന്റേയും സാമ്പത്തിക സുസ്ഥിരതയുടേയും പുതിയ ലോകത്തെത്തിയപ്പോള്‍ പ്രപഞ്ചത്തോടുള്ള മനുഷ്യന്റെ കടമ വിസ്മരിച്ചതാണു പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നല്‍കുന്ന സൂചനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എം റഫീഖ് അഹമ്മദ് തിരൂര്‍ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഹ്മദ് ഫൈസി കക്കാട് മുഖ്യപ്രഭാഷണം നടത്തി. ലൈഫ്‌ലൈന്‍ ഡയറക്ടര്‍ തോരപ്പ മുസ്തഫ ഔഷധസസ്യ തൈകളുടെ വിതരണോദ്ഘാടനം മഹല്ല് പ്രസിഡന്റ് എം.ടി.കുട്ടിഹസന്‍ ഹാജിക്കു നല്‍കി നിര്‍വഹിച്ചു. ചെമ്പകശ്ശേരി ഉമ്മര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, ഉസ്മാന്‍ ഫൈസി അരിപ്ര, പി.കെ.ശഫീഖ് അലി, എം.ടി.ജഅ്ഫര്‍, സിദ്ദീഖലി സി.പി.ബഹാഉദ്ദീന്‍ ചാപ്പനങ്ങാടി സംസാരിച്ചു.
ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും കണ്‍വീനര്‍ ആശിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതലങ്ങളില്‍ വനംവകുപ്പുമായി സഹകരിച്ചു വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. പരിസ്ഥിതി പഠനസംഗമം, ഔഷധസസ്യ പഠനം, സൈബര്‍ വിങിന്റെ ജില്ലാതല പരിസ്ഥിതി സംഗമം തുടങ്ങിയവയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."