ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ ഗവര്‍ണര്‍ക്കെതിരേ ലൈംഗികാരോപണം
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ ഒരു ഗവര്‍ണര്‍ക്കെതിരേ ലൈംഗിക പീഡന ആരോപണം. ഗവര്‍ണറുടെ ഓഫിസിലെ ജീവനക്കാരി നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു ലഭിച്ചു. രാജ്ഭവനിലെ വനിതാജീവനക്കാരിയോട് തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ കഴമ്പുണ്ടോയെന്ന് മന്ത്രാലയം പരിശോധിച്ചുവരുന്നു. ആരോപണങ്ങള്‍ ഗൗരവതരമാണെന്നും തെളിവുണ്ടോ എന്നു പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ആഭ്യന്തരമന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജോലി ചെയ്തിരുന്ന സംസ്ഥാനത്താണോ പുതുതായി നിയമിക്കപ്പെട്ട സംസ്ഥാനത്താണോ പരാതിക്ക് ആസ്പദമായ സംഭവമെന്നു വ്യക്തമല്ല. ഗവര്‍ണര്‍ ആരാണെന്ന വിവരവും ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. കേരളത്തെക്കൂടാതെ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നിവയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍.
അതേസമയം, പരാതി ലഭിച്ച കാര്യം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. പരാതി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയൊന്ന് ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയ വക്താവ് അശോക്പ്രസാദ് പറഞ്ഞത്. ആരോപണം തെളിഞ്ഞാല്‍ ഗവര്‍ണറോട് ഉടന്‍ രാജിയാവശ്യപ്പെടുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇതിനു മുന്‍പും ഗവര്‍ണര്‍മാര്‍ക്കെതിരേ ലൈംഗികആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മേഘാലയ ഗവര്‍ണറായിരുന്ന വി.ഷണ്‍മുഖനാഥനെതിരേ സമാന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജി കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഷണ്‍മുഖനാഥനെതിരേ നൂറോളം സ്ത്രീകള്‍ ഒപ്പുവച്ച പരാതി പ്രധാനമന്ത്രിക്ക് അയക്കുകയായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണറായിരിക്കെയും ലൈംഗികാരോപണം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."