ട്രാക്കിലൂടെ പാട്ട് കേട്ടുനടന്ന ആറുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വേ ട്രാക്കിലൂടെ നടന്ന ആറുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം.
പെയിന്റിങ് ജോലിക്കാരായ 14നും 16 നുമിടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. വിജയ്, ആകാശ്, രാഹുല്‍, സമീര്‍, ആരിഫ്, സലിം എന്നിവരാണ് മരിച്ചത്. ഗാസിയാബാദില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ട്രെയിനില്‍ കയറാന്‍ പോയതായിരുന്നു ഇവര്‍. എത്താന്‍ വൈകിയതിനാല്‍ ഇവര്‍ക്ക് ട്രെയിന്‍ കിട്ടിയിരുന്നില്ല.
തുടര്‍ന്ന് പിലാഖുവയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
ഏഴുപേരും അലസരായി ട്രാക്കിലൂടെ നടക്കുകയായിരുന്നുവെന്നും അപകടത്തിന് മുന്‍പ് ഇവരെ പരിഭ്രാന്തരായി കണ്ടിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ട്രെയിന്‍ തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."