HOME
DETAILS

ആണവ- മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണം: ഉ. കൊറിയയോട് ദ. കൊറിയ

  
backup
February 26 2018 | 22:02 PM

%e0%b4%86%e0%b4%a3%e0%b4%b5-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

സിയൂള്‍: ഉത്തര കൊറിയയോട് ആണവ പരീക്ഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അയല്‍രാജ്യവും ദീര്‍ഘകാലത്തെ വൈരികളുമായിരുന്ന ദക്ഷിണ കൊറിയ. കഴിഞ്ഞ ദിവസം ശീതകാല ഒളിംപിക്‌സ് സമാപിച്ചതിനു പിറകെയാണ് ആവശ്യവുമായി ദ.കൊറിയന്‍ വിദേശകാര്യ മന്ത്രി കാങ് യങ് വാ രംഗത്തെത്തിയത്.
യു.എന്‍ ഹ്യുമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ലോകരാജ്യങ്ങള്‍ ആവശ്യപ്പെടുന്നതുപ്രകാരം ഉ.കൊറിയ ആണവ-ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളില്‍നിന്നു പിന്മാറണമെന്ന് കാങ് യങ് വാ ആവശ്യപ്പെട്ടു. പരസ്പരം രാഷ്ട്രീയ സംഘര്‍ഷത്താല്‍ വിഭജിതമായ ഉപദ്വീപില്‍ സമാധാനം തിരിച്ചുകൊണ്ടുവരണമെങ്കില്‍ ഇത് അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലുമായി വേര്‍പെട്ടുപോയ കൊറിയന്‍ കുടുംബങ്ങള്‍ക്കു പരസ്പരം യാത്ര ചെയ്യാനും കുടുംബങ്ങളെ സന്ദര്‍ശിക്കാനുമുള്ള വിലക്ക് നീക്കണമെന്നും ഉ.കൊറിയയോട് അവര്‍ ആവശ്യപ്പെട്ടു.
അമേരിക്കയുമായി ചര്‍ച്ചയ്ക്ക് ഉ.കൊറിയ സന്നദ്ധമാണെന്നു കഴിഞ്ഞദിവസം ദ.കൊറിയ വ്യക്തമാക്കിയിരുന്നു. ശീതകാല ഒളിംപിക്‌സ് സമാപനത്തില്‍ പങ്കെടുക്കാനായി എത്തിയ ഉ.കൊറിയന്‍ സൈനിക മേധാവി ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
എന്നാല്‍, ആണവ- മിസൈല്‍ പരീക്ഷണങ്ങളില്‍നിന്നു പിന്‍വാങ്ങാത്തതരത്തിലുള്ള ചര്‍ച്ചയില്‍ താല്‍പര്യമില്ലെന്ന് ഇതിനോട് വൈറ്റ്ഹൗസ് പ്രതികരിച്ചു. കൂടിക്കാഴ്ചയില്‍ ആണവ പരീക്ഷണം അവസാനിപ്പിക്കാന്‍ ഉ.കൊറിയ സന്നദ്ധമാകണമെന്നം വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago