രക്തം സ്വീകരിച്ചതിലൂടെ എയ്ഡ്സ് ബാധിതരായത് 2,234പേര്
ന്യൂഡല്‍ഹി: കഴിഞ്ഞ 17 മാസത്തിനിടെ രക്തം സ്വീകരിച്ചതിലൂടെ 2,234 പേര് എച്ച്.ഐ.വി ബാധിതരായെന്ന് റിപ്പോര്‍ട്ട്. രോഗികളായവരില്നിന്നു രക്തം സ്വീകരിച്ചതിലൂടെയാണ് ഇത്രയും ആളുകള്‍ ദുരിതത്തിലായത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഈ കണക്കുള്ളത്. 2014 ഒക്ടോബറിനും 2016 മാര്‍ച്ചിനും മധ്യേയാണ് രാജ്യത്ത് ഇത്രയധികം പേരില്‍ എച്ച്.ഐ.വി വൈറസ് ബാധയുണ്ടായത്. സാമൂഹിക പ്രവര്‍ത്തകനായ ചേതന്‍ കോത്താരിയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്.
നാഷനല്‍ എയ്ഡ്സ് കണ്ട്രോള് ഓര്ഗനൈസേഷന് (എന്‍.എ.സി.ഒ) ആണ് വിവരം കൈമാറിയത്. ഇത്തരത്തില്‍ രോഗവ്യാപനം നടന്നതില്‍ ഏറിയപങ്കും ഉത്തര്‍പ്രദേശിലാണ്. 361 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 292 പേരുമായി ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 2011ല്‍ രാജ്യത്ത് എയ്ഡ്സ് ബാധിതരുടെ എണ്ണം 20.9 ലക്ഷമായിരുന്നു. ഇവരില്‍ 86 ശതമാനവും 15നും 49നും മധ്യേ പ്രായമുള്ളവരാണ്. രാജ്യത്തെ പല രക്തബാങ്കുകളും ആവശ്യമായത്ര ജാഗ്രതയില്ലാതെയാണ് രക്തം ശേഖരിക്കുകയും അത് നല്‍കുകയും ചെയ്യുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളും ജാഗ്രതയും കാണിച്ചില്ലെങ്കില്‍ പരിണിതഫലം വലുതായിരിക്കുമെന്നാണ് എയ്ഡ്സ് പ്രതിരോധ രംഗത്തെ പ്രമുഖര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."