ഭരണതലത്തില്‍ തുല്യനീതി വേണം: കെ.എന്‍.എം
കോഴിക്കോട്: വികസനക്ഷേമ പദ്ധതികള്‍ സംസ്ഥാനത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഗുണഫലം ലഭിക്കുന്ന വിധം നടപ്പിലാക്കണമെന്നു കെ.എന്‍.എം മടവൂര്‍ വിഭാഗം സംസ്ഥാന നേതൃസംഗമം. തുല്യനീതിയുടെ മറപിടിച്ചു മുസ്‌ലിംകളടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള സമുദ്ധാരണ ക്ഷേമപദ്ധതികള്‍ അവഗണിക്കരുതെന്നും കെ.എന്‍.എം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി അധ്യക്ഷനായി. കെ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ഡോ. പി.പി അബ്ദുല്‍ഹഖ്, ഡോ. മുസ്തഫ ഫാറൂഖി, കെ.പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സി. മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍, ബി.പി.എ ഗഫൂര്‍, ഡോ. ഐ.പി അബ്ദുസ്സലാം, സി. മുഹമ്മദ് സലിം സുല്ലമി, ഡോ. ജാബിര്‍ അമാനി, അബ്ദുല്‍ ജലീല്‍ മാമാങ്കര, കെ. അബൂബക്കര്‍ മൗലവി, അനസ് കടലുണ്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."