വരകളില്‍ പ്രതിഷേധം ചാലിച്ച് കരീം ഗ്രാഫി
മലപ്പുറം: ഓരോ വരകളിലുമുണ്ട് മനസ്സിലെരിയുന്ന പ്രതിഷേധത്തിന്റെ ആഴം. വരകള്‍ക്കുള്ളിലെ വര്‍ണ്ണത്തിലുണ്ട് മനസ്സില്‍ വിങ്ങി നിറയുന്ന നോവിന്റെ, നിസ്സഹായതയുടെ, ബോധത്തിന്റെ, ചിന്തയുടെ ആഴങ്ങളില്‍ നിന്നുയിര്‍ത്തെഴുന്നേല്‍ക്കുന്ന വരികള്‍.
[caption id="attachment_492607" align="aligncenter" width="630"] കരീം ഗ്രാഫി[/caption]
ഇത് കരീം ഗ്രാഫി കക്കോവ്. മലപ്പുറം ജില്ലയിലെ കക്കോവ് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഈ ചെറുപ്പക്കാരന്റെ പ്രതിഷേധാഗ്നി തുളുമ്പുന്ന വരകള്‍ക്ക് കരുത്തേറെയാണ്. അതിനെ സ്‌നേഹിക്കുന്നവരും ഏറെ. സോഷ്യല്‍ മീഡിയയില്‍ താരമാണ് കരീം. കൊന്നും കൊലവിളിച്ചും മുന്നേറുന്ന ദൈവത്തിന്റെ സ്വന്തം നാടിനെ കുറിച്ച വരകളാണ് അവസാനമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശുഹൈബ് , മധു, സുഗതന്‍, സഫീര്‍, ഒരു കാപാലികന്റെ ചവിട്ടേറ്റ് ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെട്ട ജ്യോത്സന സിബി എന്നിവരാണ് വരകളില്‍. വെട്ടിക്കൊന്നും, തല്ലിക്കൊന്നും , തൂക്കിക്കൊന്നും, കുത്തിക്കൊന്നും, ചവിട്ടിക്കൊന്നും ദൈവത്തിന്റെ സ്വന്തം നാട് മുന്നോട്ട് എന്ന പോസ്റ്റിന് നൂറുകണക്കിന് ഷെയറുകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
കാലിഗ്രാഫി വിദ്ഗദനായ കരീം ഖത്തറിലാണ് ജോലി ചെയ്യുന്നത്. സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ വരകളിലൂടെ നേരത്തെയും കരീം പ്രതികരിച്ചിട്ടുണ്ട്. ഹാദിയ, നജീബ്, മഅ്ദനി തുടങ്ങി എല്ലാ വിഷയങ്ങളിലും കരീം ഗ്രാഫിയുടെ വരകള്‍ പ്രതിഷേധമായും പ്രതീകമായും വന്നിട്ടുണ്ട്. പലതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."