ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ വന്‍ പിഴ
ജിദ്ദ: ട്രാഫിക് നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുത്തിയ ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയവ കണ്ടെത്തി പിടികൂടും. ഇതിനായി പ്രത്യേക കാമറ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. സൗഉദി ട്രാഫിക് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
അടുത്ത തിങ്കളാഴ്ച മുതല്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈകൊണ്ട് എടുക്കുന്നതുതന്നെ നിയമ ലംഘനമാണ്. യാത്രക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതും കുറ്റകരമാണ്. 300 മുതല്‍ 500 വരെ റിയാല്‍ പിഴയായിരിക്കും രണ്ടു ലംഘനങ്ങള്‍ക്കും ചുമത്തുകയെന്നും ട്രാഫിക് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു.
ഇവ രണ്ടും റിയാദില്‍ ഇതിനകം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആ സമയങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് പിഴ ഈടാക്കിയിരുന്നില്ല. മൊബൈല്‍ ഫോണ്‍, സീറ്റ് ബെല്‍റ്റ് ലംഘനങ്ങള്‍ കണ്ടെത്തലും ശിക്ഷിക്കലും വൈകാതെ രാജ്യവ്യാപകമായി നടപ്പാക്കുമെന്നു ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ലാഹ് അല്‍ബസ്സാമി അന്നു തന്നെ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."