ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; സംസ്കാരം ഇന്ന്
മുംബൈ: ദുബൈയില്‍ വച്ച് മരണപ്പെട്ട നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ദുബൈ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനം ഒമ്പതോടെയാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്. മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കും. അന്ധേരിയിലെ സെലിബ്രേഷന്‍സ് ക്ലബ്ബിലാണ് പൊതുദര്‍ശനത്തിന് വയ്ക്കുക. പൊതുദര്‍ശനം
ഇന്ന് രാവിലെ 9.30 മുതല്‍ 12.30 വരെ. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വിലെ പാര്‍ക്കിലെ ശ്മാശനത്തിലാണ് സംസ്കാരം.
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബൈ പൊലിസ് അറിയിച്ചു. നടിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന് ശരിവച്ചു. മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് മൃതദേഹം വിട്ടുനല്‍കിയത്.
ലോഖണ്ഡ്വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വീടിനു മുമ്പിലേക്ക് ആരാധകരുടെ പ്രവാഹമാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖരെല്ലാം ഇവിടേക്ക് എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."