HOME
DETAILS
MAL
കരിപ്പൂരില്‍ യുവതിയില്‍ നിന്ന് 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
backup
February 27 2018 | 19:02 PM
കൊണ്ടോട്ടി: കുവൈത്തില്‍ നിന്ന് കരിപ്പൂരിലെത്തിയ യുവതിയില്‍ നിന്ന് 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതിയില്‍ നിന്ന് ഇന്നലെ സ്വര്‍ണം പിടികൂടിയത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കസ്റ്റംസിന്റെ പരിശോധനയില്‍ 680 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. കുവൈത്തില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസിലാണ് യുവതി കരിപ്പൂരിലെത്തിയത്. 24 കാരറ്റുള്ള നാല് വളയും ഒരു മാലയുമാണ് കണ്ടെടുത്തത്. തിങ്കളാഴ്ച മസ്കത്തില് നിന്നെത്തിയ മറ്റൊരുയുവതിയില് നിന്ന് 40 ലക്ഷം രൂപ വിലയുള്ള 1,044 ഗ്രാം സ്വര്‍ണം കരിപ്പൂരില്‍ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."