HOME
DETAILS
MAL
വിനോദ സഞ്ചാര മേഖല: നിയന്ത്രണത്തിനും നിരീക്ഷിക്കാനും അതോറിറ്റി
backup
February 27 2018 | 19:02 PM
തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു. വിനോദ സഞ്ചാര മേഖലയെ കാര്യക്ഷമവും ചൂഷണ രഹിതവുമാക്കുക എന്നതാണ് അതോറിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍. വിനോദ സഞ്ചാരികള്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങള്‍ ഉടനടി പരിഹാരം എത്തിക്കാനും സ്ഥിരവും കാര്യക്ഷമവുമായ ടൂറിസം വികസനം സാധ്യമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരേ ഇടപെടാന്‍ അതോറിറ്റിക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."