കിഫ്ബിയുടെ കീഴില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി വരുന്നു
തിരുവനന്തപുരം: കിഫ്ബിയുടെ കീഴില്‍ 100 കോടി രൂപയുടെ അംഗീകൃത മൂലധനവും 50 കോടി രൂപയുടെ അടച്ചുതീര്‍ത്ത മൂലധനവുമുളള അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിന് വ്യത്യസ്ത ധന സ്രോതസുകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് ഈ സംരംഭം.
സ്വാതന്ത്ര്യസമര പോരാളി അക്കമ്മ ചെറിയാന്റെ പേരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതിന് ഇടുക്കി ജില്ലയിലെ പീരുമേട് വില്ലേജില്‍ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുളള 4.31 ഏക്കര്‍ സ്ഥലം സാംസ്‌കാരിക വകുപ്പിന്റെ ഉപയോഗത്തിനു വിട്ടുനല്‍കും. കേരള സിറാമിക്‌സ് കമ്പനി ലിമിറ്റഡിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കാനും തീരുമാനിച്ചു. ഇതിന് 2011 ഏപ്രില്‍ മുതല്‍ പ്രാബല്യമുണ്ടാകും. കമ്പനിയുടെ തനത് ഫണ്ടില്‍ നിന്ന് ബാധ്യത നിര്‍വഹിക്കണമെന്ന വ്യവസ്ഥയിലാണ് കരാര്‍ നടപ്പാക്കാന്‍ അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."