ജിഷ വധം: അന്വേഷണം വഴിതിരിച്ചുവിടാന്‍ നീക്കമെന്ന് സുധീരന്‍
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകത്തില്‍ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ചില വ്യക്തികളുടെ ഗൂഢശ്രമങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കൊലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ സത്യത്തിനു നിരക്കാത്ത പ്രചാരണങ്ങള്‍ നടത്തി പുതിയ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഷയെയും കുടുംബത്തെയും അപമാനിക്കുന്നവരെ ഒറ്റപ്പെടുത്തുകയെന്നാവശ്യപ്പെട്ടു യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.
കൊലപാതകത്തിന് ഒരു മാസം പിന്നിടുമ്പോള്‍ പൊതുപ്രവര്‍ത്തനരംഗത്തു മാന്യതയുടെ മുഖമായ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനെതിരേ കള്ളപ്രചാരണം നടത്തുന്നതു കേസിന്റെ ഗതിമാറ്റുന്നതിനു വേണ്ടിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നെന്നും ജിഷയേയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ ഇത്തരം ആക്ഷേപങ്ങള്‍ ക്രൂരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.പി.അബ്ദുല്‍ഖാദര്‍ അധ്യക്ഷനായി. തനിക്കെതിരേയുള്ള ആരോപണത്തിനു പിന്നിലെ താല്‍പര്യമെന്തെന്ന് അന്വേഷണസംഘം കണ്ടെത്തണമെന്നു പി.പി.തങ്കച്ചന്‍ ആവശ്യപ്പെട്ടു.
മുന്‍മന്ത്രിമാരായ വി.കെ ഇബ്‌റാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, എം.എല്‍.എമാരായ വി.ഡി.സതീശന്‍, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, വി.പി.സജീന്ദ്രന്‍, ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ്, കെ.പി.സി.സി സെക്രട്ടറിമാരായ ടി.എം.സക്കീര്‍ ഹുസൈന്‍, അഡ്വ. ജയ്‌സണ്‍ ജോസഫ്, അഡ്വ. ബി.എ.അബ്ദുല്‍ മുത്തലിബ്, വത്സല പ്രസന്നകുമാര്‍, എം.ഒ.ജോണ്‍, എന്‍. വേണുഗോപാല്‍, ബാബു ജോസഫ്, എം.എ ചന്ദ്രശേഖരന്‍, ഒ. ദേവസി, എം.എം അവറാന്‍, തോമസ് പി. കുരുവിള, മനോജ് മൂത്തേടന്‍, ദാനിയേല്‍ മാസ്റ്റര്‍, പോള്‍ ഉതുപ്പ്, ബേസില്‍ പോള്‍, വി.എം ഹംസ, ബാബു ജോണ്‍, കെ.പി വര്‍ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."