HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി പുനരുദ്ധാരണ പാക്കേജ് മന്ത്രിസഭ മാറ്റിവച്ചു
backup
February 27 2018 | 19:02 PM
തിരുവനന്തപുരം: കെ.എസ്.ആര്.ടിസിയുടെ പുനരുദ്ധാരണ പാക്കേജ് പരിഗണിക്കുന്നത് മന്ത്രിസഭായോഗം മാറ്റിവച്ചു.
ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷം ഇതു പരിഗണിക്കാനാണ് തീരുമാനം.
പാക്കേജിലെ നിര്‍ദേശങ്ങളില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പെന്ഷന് പ്രായം 60 ആയി ഉയര്‍ത്തണമെന്ന നിര്‍ദേശവുമുണ്ട്. ഇതുള്‍പ്പെടെ പാക്കേജ് അംഗീകരിച്ചാലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയുണ്ടായി. ഒടുവില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത ശേഷം പരിഗണിക്കാമെന്ന അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."