HOME
DETAILS
MAL
അട്ടപ്പാടിയില്‍ ഐ.ടി.ഡി.പി ഓഫിസര്‍ തസ്തിക
backup
February 27 2018 | 19:02 PM
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്പ്‌മെന്റ് പ്രൊജക്ട് ഓഫിസറുടെ തസ്തിക (ഡെപ്യൂട്ടി ഡയറക്ടര്‍ കേഡര്‍) സൃഷ്ടിക്കാനും ഈ തസ്തികയില്‍ പട്ടികവര്‍ഗ വികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ കേഡറിലുളള ഉദ്യോഗസ്ഥനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
എ.ഡി.സി തസ്തിക നിര്‍ത്തലാക്കിയാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്. അട്ടപ്പാടിയില്‍ നടപ്പാക്കുന്ന പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."