വിശ്വകര്‍മ മഹിളാ പ്രവര്‍ത്തകര്‍ മന്ത്രി രാജുവിനെ തടഞ്ഞു
പുനലൂര്‍ (കൊല്ലം): എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ വര്‍ക്‌ഷോപ്പിനുമുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത പത്തനാപുരം ഇളമ്പലില്‍ സുഗതന്റെ വീട്ടിലെത്തിയ മന്ത്രി കെ. രാജുവിനെ വിശ്വകര്‍മ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.
സുഗതന്‍ ആത്മഹത്യ ചെയ്ത വര്‍ക്ക്‌ഷോപ്പില്‍ സന്ദര്‍ശനം നടത്താത്തതായിരുന്നു പ്രതിഷേധത്തിന് കാരണം. സംഭവത്തെക്കുറിച്ച് നേരിട്ട് മനസിലിക്കാനാണ് താന്‍ എത്തിയതെന്ന് മന്ത്രി പ്രതിഷേധക്കാരെ അറിയിച്ചു.
സംഭവം ഉണ്ടായി ദിവസങ്ങളായിട്ടും പുനലൂര്‍ എം.എല്‍.എയായ മന്ത്രി എത്താതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതേസമയം സുഗതന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തെങ്കിലും പൊലിസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സുഗതന്റെ വര്‍ക്്‌ഷോപ്പിന് മുന്നില്‍ കൊടികുത്തിയ ഇമേഷ് ഉള്‍പ്പടെയുളള എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. നിര്‍മാണം തടഞ്ഞ മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവര്‍ ഒളിവിലെന്നാണ് പൊലിസിന്റെ വിശദീകരണം.
സുഗതന്‍ന്റെയും പ്രദേശത്തെ സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെയും ഫോണ്‍രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."