കൈയ്യാങ്കളി കേസ് പിന്‍വലിക്കുന്നത് ദൗര്‍ഭാഗ്യകരം: ചെന്നിത്തല
തിരുവനന്തപുരം: നിയമസഭയിലെ ഇടത് എം.എല്‍.എമാരുടെ കൈയ്യാങ്കളി കേസ് പിന്‍വലിക്കുന്നത് ദൗര്‍ഭാഗ്യകരമായ തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായമാണ്്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.
നിയമസഭയുടെ അന്തസ് നഷ്ടപ്പെടുത്തിയ നടപടിയാണ് ഇടത് ജനപ്രതിനിധികള്‍ ചെയ്തത്. ആ നടപടിയെ അംഗീകരിക്കുകയാണ് മുഖ്യമന്ത്രി. ഇത്തരമൊരു കേസ് എങ്ങനെ പിന്‍വലിക്കാന്‍ പറ്റുമെന്നും ചെന്നിത്തല ചോദിച്ചു. അധികാരമുണ്ടെന്ന് കരുതി ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നത് അപമാനകരമാണ്. ജനാധിപത്യത്തോടും നിയമസഭയോടും സര്‍ക്കാര്‍ തികഞ്ഞ അനാദരവാണ് കാട്ടിയത്. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍ പ്രതികളായതുകൊണ്ടാണോ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."