അഭയകേസ്: വിടുതല്‍ ഹരജിയില്‍ വ്യാഴാഴ്ച വിധി
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ വധക്കേസിലെ മൂന്ന് പ്രതികളുടെയും വിടുതല്‍ ഹരജികളില്‍ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ജെ.നാസര്‍ വ്യാഴാഴ്ച വിധി പറയും.
ഫാ. തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്ന് പ്രതികള്‍ ഏഴുവര്‍ഷം മുന്‍പ് വിടുതല്‍ ഹരജി ഫയല്‍ ചെയ്തശേഷം വാദം കേള്‍ക്കാതെ നീട്ടിക്കൊണ്ട് പോയതിനെതിരേ സി.ബി.ഐ പ്രത്യേക കോടതി കഴിഞ്ഞ മാസം അന്ത്യശാസനം കൊടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂന്ന് പ്രതികളുടെയും വിടുതല്‍ ഹരജിയില്‍ സി.ബി.ഐയുടെ വാദം പൂര്‍ത്തിയാക്കി വ്യാഴാഴ്ച വിധി പറയുന്നത്.
അഭയകേസില്‍ തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമുളള കുറ്റത്തിന് ക്രൈം ബ്രാഞ്ച് എസ്.പി ആയിരുന്ന കെ.ടി മൈക്കിളിനെ നാലം പ്രതിയാക്കി സി.ബി.ഐ കോടതി ജനുവരി 22 ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ മൈക്കിള്‍ ഹൈക്കോടതിയില്‍ നല്കിയ ക്രിമിനല്‍ റിവിഷന്‍ ഹരജിയില്‍ മാര്‍ച്ച് ആറിന് അന്തിമവാദം കേള്‍ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."