ബി.ജെ.പിയെ നിയമസഭ കയറ്റില്ലെന്നത് ജനാധിപത്യവിരുദ്ധം: ഒ. രാജഗോപാല്‍
കണ്ണൂര്‍: കേരളത്തില്‍ ഒരൊറ്റ ബി.ജെ.പിക്കാരെയും നിയമസഭ കയറ്റില്ലെന്നു പറഞ്ഞ ഇരുമുന്നണികളുടെയും നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നു നിയുക്ത എം.എല്‍.എ ഒ.രാജഗോപാല്‍. ഒ.രാജഗോപാലിന്റെ നിമയസഭാ പ്രവേശനം ചരിത്രസംഭവമാക്കാന്‍ ബി.ജെ.പി നടത്തുന്ന വിജയയാത്രയ്ക്കു കണ്ണൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരു ജയിക്കണം, ആരു തോല്‍ക്കണമെന്നതു ജനങ്ങളാണു തീരുമാനിക്കേണ്ടത്. ബി.ജെ.പി നിയമസഭയില്‍ കയറണമെങ്കില്‍ വിസിറ്റേഴ്സ് പാസ്വാങ്ങി ഗാലറിയില്‍ ഇരിക്കണമെന്ന എ.കെ.ആന്റണിയുടെ പരിഹാസത്തിനു ജനം ഉത്തരം നല്‍കിയെന്നും രാജഗോപാല്‍ പറഞ്ഞു.
കൊച്ചുകുട്ടികളെപ്പോലും വെട്ടിനുറുക്കുന്ന അക്രമരാഷ്ട്രീയമാണു മുഖ്യമന്ത്രിയുടെ നാട്ടില്‍ അരങ്ങേറുന്നതെന്നു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു.
സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന കൊലയാളി വര്ഗങ്ങള്ക്കെതിരേ നിയമസഭയില്‍ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."