തെരഞ്ഞെടുപ്പ്: നാഗാലാന്‍ഡില്‍ 75 ഉം മേഘാലയയില്‍ 67 ഉം ശതമാനം പോളിങ്
ഷില്ലോങ് കൊഹിമ: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന നാഗാലാന്‍ഡില്‍ 75 ശതമാനവും മേഘാലയയില്‍ 67 ശതമാനവും പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്. നാഗാലാന്‍ഡില്‍ ഇത്തവണ പോളിങ് കുറഞ്ഞതായി കമ്മിഷന് അറിയിച്ചു. വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിനു നടക്കും.
അതേസമയം തെരഞ്ഞെടുപ്പിനിടെ നാഗാലാന്‍ഡില്‍ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടും ബി.ജെ.പിയും തമ്മില്‍ സംഘര്‍ഷമുണ്ടായി.
സുനബെട്ടോ ജില്ലയില്‍ നടന്ന അക്രമത്തില്‍ ഒരാള്‍ വെടിയേറ്റ് മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
2013ലെ തെരഞ്ഞെടുപ്പില്‍ 90.57 ശതമാനമായിരുന്നു നാഗാലാന്‍ഡ് പോളിങ്. മേഘാലയയിലാകട്ടെ 89 ശതമാനവും. രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലേറുമെന്നാണ് അവരുടെ അവകാശവാദം.
അസം, മണിപ്പൂര്‍, അരുണാചല്‍പ്രദേശ് എന്നിവക്കു പിന്നാലെ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലും അധികാരത്തിലേറാന്‍ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."