HOME
DETAILS

സഊദി സൈനികരാവാന്‍ ഇനി വനിതകളും

  
backup
February 27 2018 | 20:02 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b0%e0%b4%be%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%a8


ജിദ്ദ: സഊദി സൈന്യത്തിലേക്ക് ഇനി വനിതകളും അണിചേരും. സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളിലാണ് ഇവരെ നിയോഗിക്കുക.
ആദ്യമായാണ് സഊദിയില്‍ സൈന്യത്തിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്. യമന്‍ ഉള്‍പ്പെടെവിദേശ ഗള്‍ഫ് രാജ്യങ്ങളില്‍ സഊദി സൈന്യം ക്യാംപ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാമെന്ന പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നല്‍കിയിരിക്കുന്നത് വ്യാഴാഴ്ച വരെയാണ്. അഭിമുഖവും പ്രത്യേക പരീക്ഷകളും നടത്തിയ ശേഷമാണ് നിയമനം. സഊദിക്കാരായ സ്ത്രീകളെ മാത്രമേ സൈന്യത്തിലെടുക്കൂ. വിദേശത്തുള്ള സഊദിക്കാരെ ഇപ്പോള്‍ എടുക്കില്ലെന്നാണ് സൂചന. എന്നാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിദേശത്തുള്ള പിതാവിനൊപ്പം താമസിക്കുന്ന സഊദി യുവതികളെയും ജോലിക്കെടുക്കും.ഹൈസ്‌കൂള്‍ ഡിപ്ലോമയാണ് യോഗ്യത.കൂടാതെ മികച്ച ശാരീരിക ക്ഷമതയും . 25-35 വയസിനിടയിലുള്ളവരെയാണ് സൈന്യത്തിലെടുക്കുക.
നിരവധി സ്ത്രീകള്‍ സൈന്യത്തില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ഉദ്ദേശവും ഇതിലൂടെ ഭരണകൂടത്തിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago