പാക് മുസ്ലിം ലീഗ് നേതാവായി നവാസ് ശരീഫിന്റെ സഹോദരന്
ലാഹോര്‍: നവാസ് ശരീഫിന്റെ സഹോദരന് ശഹബാസ് ശരീഫിനെ പാകിസ്താന് മുസ്ലിം ലീഗ്(നവാസ് ശരീഫ്) നേതാവായി തെരഞ്ഞെടുത്തു. മാര്‍ച്ച് ആറിനു ചേരുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ ശഹബാസിനെ പാര്‍ട്ടിയുടെ സ്ഥിരം പ്രസിഡന്റായി അവരോധിക്കും.
നിലവില്‍ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയാണ് 66കാരനായ ശഹബാസ്. പാകിസ്താന് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട നവാസ് ശരീഫിനു സ്വന്തം പാര്‍ട്ടിയായ പാകിസ്താന് മുസ്ലിം ലീഗിന്റെ നേതാവായി തുടരാനാകില്ലെന്നും പാക് സുപ്രിംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
ആറുമാസം മുന്‍പ് അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദവിയില്‍നിന്ന് നവാസ് ശരീഫിനെ സുപ്രിംകോടതി അയോഗ്യനാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി പദവിയില്‍ തുടരാന്‍ അനുവാദം നല്‍കുകയും ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പാര്‍ട്ടിയിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പാനമ അഴിമതി കേസില്‍ ശരീഫിനെതിരായ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് സഖീബ് നിസാര്‍ ആണ് തെരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."