HOME
DETAILS
MAL
ജിന്‍പിങ്ങിന്റെ കാലാവധി: വിമര്‍ശവുമായി ചൈനീസ് ബുദ്ധിജീവികള്‍
backup
February 27 2018 | 20:02 PM
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഭരണകാലാവധി നീട്ടിക്കൊടുക്കാനുള്ള നീക്കത്തിനെതിരേ വിമര്‍ശവുമായി ചരിത്രകാരന്മാരും ബുദ്ധിജീവികളും രംഗത്ത്. ജിന്‍പിങ്ങിന് അനിശ്ചിതകാലത്തേക്ക് അധികാരം കൈയാളാന്‍ അവസരമൊരുക്കുന്നത് അപഹാസ്യമാണെന്നാണു പ്രമുഖരായ ചൈനീസ് എഴുത്തുകാരുടെ പ്രതികരണം.
തുടര്‍ച്ചയായി രണ്ടില്‍ കൂടുതല്‍ തവണ പ്രസിഡന്റ് പദവിയിലിരിക്കാന്‍ ചൈനീസ് ഭരണഘടന അനുവദിക്കുന്നില്ല. എന്നാല്‍, 2023ല്‍ രണ്ടാം ഊഴം അവസാനിക്കാനിരിക്കുന്ന ജിന്‍പിങ്ങിനെ തുടര്‍ന്നും അധികാരത്തിലിരുത്താനായാണ് ഭരണഘടനാ ഭേദഗതിക്കു മുതിരുന്നത്. ജനകീയ പ്രതിഷേധം പേടിച്ച് സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ കടുത്ത സെന്‍സറിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."