HOME
DETAILS

കിഴക്കന്‍ ഗൗഥയില്‍ സിറിയ രാസായുധം പ്രയോഗിച്ചെന്ന് ആരോപണം

  
backup
February 27 2018 | 20:02 PM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%97%e0%b5%97%e0%b4%a5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af

ഹേഗ്/ദമസ്‌കസ്: കിഴക്കന്‍ ഗൗഥയില്‍ സിറിയന്‍ സേന രാസായുധം പ്രയോഗിച്ചതായി ആരോപണം. കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിലാണ് വിഷവാതകം വര്‍ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതിനു പിറകെ നെതര്‍ലെന്‍ഡിലെ ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ആണവവിരുദ്ധ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപണ്‍സ് (ഒ.പി.സി.ഡബ്ല്യു) അന്വേഷണം പ്രഖ്യാപിച്ചു.
ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിര്‍ന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളാണു വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. താല്‍ക്കാലിക ആരോഗ്യ പരിചരണകേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. യു.എന്‍ വെടിനിര്‍ത്തല്‍ പ്രമേയം കാറ്റില്‍പറത്തി ഞായറാഴ്ച സിറിയന്‍ സേന നടത്തിയ ആക്രമണത്തില്‍ 20ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.


നൂറുകണക്കിനു സാധാരണക്കാര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ നിരോധിത ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം സംഘം അന്വേഷിക്കും. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് വിവരം പുറത്തുവിട്ടത്.


രാസായുധം പ്രയോഗിച്ചതായി തെളിഞ്ഞാല്‍ സിറിയക്കെതിരായുള്ള സംയുക്ത ആക്രമണത്തെ പിന്താങ്ങുമെന്ന് ലോകരാഷ്ട്രങ്ങളായ ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിവ അറിയിച്ചിട്ടുണ്ട്. ക്ലോറിന്‍ വാതകം ശ്വാസിച്ച് ഞായറാഴ്ച ഒരു കുഞ്ഞ് ഗൗഥയില്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഒ.പി.സി.ഡബ്ല്യൂവിന്റെ അന്വേഷണം.


അതേസമയം, വെടിനിര്‍ത്തലിനുള്ള യു.എന്‍ പ്രമേയത്തിനു പുറമെ റഷ്യയും ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗൗഥയില്‍ സിറിയന്‍ സൈന്യം ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താന്‍ സഖ്യകക്ഷി കൂടിയായ റഷ്യ സിറിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹെലികോപ്ടറിലും യുദ്ധവിമാനങ്ങളിലുമായി സൈന്യം ഇപ്പോഴും ബോംബ് വര്‍ഷം തുടരുകയാണെന്നു നാട്ടുകാര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം അവസാനിപ്പിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വീണ്ടും ആവശ്യപ്പെട്ടെങ്കിലും സിറിയ മുഖവിലക്കെടുത്തിട്ടില്ല.
ആക്രമണത്തെ തുടര്‍ന്ന് കിഴക്കന്‍ ഗൗഥയില്‍ കുടുങ്ങിക്കിടക്കുന്ന നാലു ലക്ഷത്തോളം വരുന്ന സാധാരണക്കാരെ ഇവിടെനിന്ന് ഒഴിപ്പിക്കാനായാണ് റഷ്യ അഞ്ചു മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്.


ആക്രമണം തുടരുന്നതിനാല്‍ യു.എന്നിന്റെ ഭക്ഷണ, മരുന്ന് വിതരണവും നടന്നിട്ടില്ല. പത്തു ദിവസം പിന്നിട്ട ആക്രമണത്തില്‍ കൃത്യമായ മരണസംഖ്യ ഇനിയും പുറത്തുവന്നിട്ടില്ല. 150 കുട്ടികള്‍ അടക്കം 550 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി നേരത്തെ സിറിയയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
1997ല്‍ നടന്ന കെമിക്കല്‍ വെപണ്‍സ് കണ്‍വന്‍ഷനില്‍ രാസായുധം പ്രയോഗിക്കുന്നതു വിലക്കി പ്രമേയം പാസാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഒ.പി.സി.ഡബ്ല്യൂ സംഘം സിറിയയില്‍ എത്താനിടയില്ല. ഇവിടെനിന്നു ദൃക്‌സാക്ഷികളുടെ മൊഴിയും സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തരുടെ മൊഴികളും ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക.


കഴിഞ്ഞ വര്‍ഷം ഖാന്‍ ശൈഖൂനില്‍ സിറിയന്‍ സൈന്യം സാധാരണക്കാര്‍ക്കുനേരെ രാസായുധം പ്രയോഗിച്ചതായി തെളിഞ്ഞിരുന്നു. ഇതിനു തിരച്ചടിയായി ശാഇറാത്തിലെ സിറിയന്‍ സൈനിക താവളത്തിനു നേരെ അമേരിക്ക ക്രൂസ് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago