'പക്ഷിക്ക് നീര്‍ക്കുടം' പദ്ധതിക്ക് തുടക്കമായി
പേരാമ്പ്ര: ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പാക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ 'സേവി' (സ്റ്റുഡന്റ് ആര്‍മി ഫോര്‍ വിവിഡ് എന്‍വയണ്‍മെന്റ്) ന്റെ പക്ഷിക്ക് കുടിനീര്‍ പദ്ധതിക്ക് താമരശേരി വിദ്യാഭ്യാസ ജില്ലയില്‍ തുടക്കമായി. ജില്ലയിലെ നാലു ലക്ഷത്തോളം വിദ്യാര്‍ഥികളും അധ്യാപകരും അവരുടെ സ്‌കൂളുകളിലും വീടുകള്‍ക്കു സമീപവും പക്ഷികള്‍ക്ക് കുടിനീര്‍ ഒരുക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ നാലുവര്‍ഷമായി വടകര വിദ്യാഭ്യാസ ജില്ലയില്‍ നടപ്പാക്കിയ പദ്ധതി ഇത്തവണ കോഴിക്കോട് ജില്ല മുഴുവന്‍ വ്യാപിപ്പിക്കുകയാണ്.
ചെലവുരഹിത പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം, മഴയാത്ര, പക്ഷിക്ക് കുടിനീര്‍, ജീവജലം, ഒരു ക്ലാസ് ഒരു മരം, ഒരു വിദ്യാലയം ഒരു കാവ്, ഔഷധസസ്യ പൂങ്കാവനം, പൂമ്പാറ്റ പൂങ്കാവനം, മഷിപ്പേനയിലേക്ക് മടക്കം, ഹരിത തീര്‍ഥാടനം, നക്ഷത്രനിരീക്ഷണം, പക്ഷിനിരീക്ഷണം, പുഴ സംരക്ഷണം, നാട്ടറിവ് ശേഖരണം, ഹരിത പ്രദര്‍ശനം, ഹ്രസ്വചലച്ചിത്ര നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതിയാണിത്.
പക്ഷിക്ക് കുടിനീര്‍ പദ്ധതിയുടെ താമരശേരി വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി പ്രവര്‍ത്തക ഹീര നെട്ടൂര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എസ്.വി ശ്രീജന്‍ അധ്യക്ഷനായി. സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. എ.ഇ.ഒ സുനില്‍കുമാര്‍ അരിക്കാം വീട്ടില്‍, ഡോ. അബ്ദുല്ല പാലേരി, എന്‍ജിനീയര്‍ ഇക്ബാല്‍, അബ്ദുല്ല സല്‍മാന്‍, ബി. രമേശ് ബാബു, വി. ശ്രീനി, സി.കെ രാജലക്ഷ്മി, കെ. സുരേന്ദ്രനാഥ്, പി.കെ അജയന്‍, ഹാദിയ റഹ്മാന്‍ പ്രസംഗിച്ചു. ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി പദ്ധതിയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ഥിക്കും സ്‌കൂളിനും സ്വര്‍ണനാണയം ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ നല്‍കും. സമ്മാന പദ്ധതിയുടെ വിശദാംശങ്ങള്‍ക്ക് 9645119474 എന്ന നമ്പറില്‍ ബന്ധപ്പെടാം. പക്ഷിക്ക് കുടിനീര്‍ വച്ചവര്‍ ഫോട്ടോയെടുത്ത് പേരും സ്‌കൂള്‍ വിലാസവും സഹിതം 9447262801 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."