ചാലക്കുടി പുഴയിലെ ചുവപ്പ് നിറം നാട്ടുകാരില്‍ ഭീതി സൃഷ്ടിക്കുന്നു
അന്നമനട : ചാലക്കുടി പുഴയുടെ അന്നമനട ഭാഗത്തു വെള്ളത്തിന് ചുവപ്പ് നിറം പരന്നത് നാട്ടുകാരില്‍ ഭീതി സൃഷ്ടിക്കുന്നു. അന്നമനട പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സ് ആണ് ചാലക്കുടിപ്പുഴ. മാമ്പ്ര ചെട്ടിക്കുന്ന് വെസ്റ്റ് കൊരട്ടി കരികട്ടകുന്ന് വാപറമ്പ് എന്നിങ്ങനെ ആറു മുതല്‍ പത്ത് വരെ വാര്‍ഡ്കളിലേക്കുള്ള ജലവിതരണം ഇത് കാരണം അവതാളത്തിലായിരിക്കുകയാണ് . താല്‍കാലികമായി ഇവിടങ്ങളിലേക്കുള്ള കുടിവെള്ളത്തിനുള്ള പമ്പിങ്ങ് നിറുത്തി വെച്ചിരിക്കുകയാണ് . വെള്ളത്തില്‍ ഏതോ തരത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ അനുമാനിക്കുന്നത്. ഏതാനും കിലോമീറ്റര്‍ അകലെയുള്ള നിറ്റ ജലാറ്റിന്‍ കമ്പനി പുഴയിലേക്കു മാലിന്യം ഒഴുക്കിവിട്ടതാവാം എന്നും ജനങ്ങള്‍ സംശയിക്കുന്നു.
ഒരു പ്രദേശത്തിന്റെ ആകെ കുടിവെള്ളം മുട്ടിയിരിക്കുന്ന സാഹചര്യം കണക്കിലെടുത്തു എത്രയും പെട്ടെന്നു പരിഹാരമുണ്ടാക്കണമെന്നു അന്നമനട ഗ്രാമപഞ്ചായത്ത് കലക്ടര്‍ക്കും വാട്ടര്‍ അതോറിറ്റിലും പരാതി നല്‍കി. പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റിയും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും വെള്ളം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട് . ഇന്നു പരിശോധന ഫലം ലഭിക്കുന്നതോടെ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നു പഞ്ചായത്ത് പ്രസിഡന്റ്് ടെസ്സി ടൈറ്റസ് അറിയിച്ചു . ശുദ്ധജല പമ്പിങ്ങ് നിറുത്തി വെച്ചതുമൂലം കടുത്ത കുടിവെള്ളക്ഷാമമാണു അന്നമനടയിലും പരിസര പ്രദേശത്തും സംജാതമായിരിക്കുന്നത്.
ചാലക്കുടി പുഴയുടെ അന്നമനട ഭാഗത്തു വെള്ളത്തിന് ചുവപ്പ് നിറം പരന്ന നിലയില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."