HOME
DETAILS
MAL
മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
backup
February 28 2018 | 07:02 AM
കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
വിഷയം ഗൗരവമുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെയും നിയോഗിച്ചു. പി ദീപക്കാണ് അമിക്കസ് ക്യൂരി.
പൊതുതാല്പര്യം മുന്‍നിര്‍ത്തി ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ നല്കിയ കത്തില്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡിവിഷന് ബെഞ്ച് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."