സൂക്ഷിച്ചില്ലെങ്കില്‍ ബ്രഡ് ആരോഗ്യത്തിന് ഹാനികരമാവാം..
തിരക്കേറിയ ഇന്നത്തെ ജീവിതത്തില്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി ജോലിക്കു പോകുന്നവരാണ് ആണായാലും പെണ്ണായാലും. ഈ ആധുനിക കാലത്ത് അണുകുടുംബങ്ങളില്‍ മാതാവും പിതാവും രണ്ടു മക്കളൊക്കെയേ അംഗങ്ങളായി ഉണ്ടാവുകയുള്ളൂ.
ജോലിക്ക് പോവുന്നരാണെങ്കില്‍ ഇവര്‍ക്കെല്ലാം കൃത്യസമയത്ത് ഓഫിസില്‍ എത്തേണ്ടി വരും. അതിനാല്‍, രാവിലെ തന്നെ പ്രാതല്‍ ഭക്ഷണം മികച്ച രീതിയില്‍ ഉണ്ടാക്കുവാന്‍ സാധിക്കില്ല. അപ്പോള്‍ എല്ലാവരും ആശ്രയിക്കുന്ന പ്രധാന ഭക്ഷണപദാര്‍ഥമാണ് ബ്രഡ് (റൊട്ടി). കുട്ടികള്‍ക്ക് വിദ്യാലയത്തിലേക്കായാലും തങ്ങള്‍ക്ക് ഓഫിസിലേക്കായാലും മിക്കയാളുകളും ബ്രഡ് ആണ് ഭക്ഷണമായി കൊണ്ടുപോവുകയും ചിലപ്പോള്‍ അവരുടെ ഉച്ചഭക്ഷണവും ചിലപ്പോഴൊക്കെയും ബ്രഡായിരിക്കാം.
സമയക്കുറവുമൂലം നാം എളുപ്പമുണ്ടാക്കുന്ന ബ്രഡ് കൊണ്ടുള്ള ആഹാരങ്ങള്‍ അമിതമായാല്‍ അത് ആരോഗ്യത്തിന് ഹാനികരമാണ്. ബ്രഡ് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.
പ്രാതല്‍ രാജാവിനെ പോലെ,
ഊണ്‍ രാജകുമാരനെ പോലെ,
അത്തായം ദരിദ്രനെ പോലെ.
ഈ വാക്കുകള്‍ക്ക് നേരെ വിപരീതമാണ് ഇന്ന് നടക്കുന്നത്. പ്രാതലിന് ബ്രഡ് കഴിക്കുമ്പോള്‍ അമിതഭാരത്തിനും ശരീരം തടിക്കാനും അത് കാരണമാവും. എന്തെന്നാല്‍, പ്രോട്ടീനുകളും നാരുകളും അടങ്ങിയ ഭക്ഷണമാണ് പ്രാതലിന് നാം കഴിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍, ബ്രഡിലാവട്ടെ പോഷകാംശങ്ങള്‍ കുറവാണ്. ഇതില്‍ നിന്ന് ഫൈബറോ ധാതുക്കളോ ലഭിക്കില്ല.
സാധാരണ ബ്രഡില്‍ ഉപ്പ് വളരെ കൂടുതലാണ്. സ്വീറ്റ് ബ്രഡ് എന്ന ലേബലില്‍ കിട്ടുന്നവയില്‍ പഞ്ചസാരയുടെ അളവും കൂടുതലാണ്. ഇവ രണ്ടും അമിതമായാല്‍ ശരീരത്തിന് ഹാനികരം തന്നെയാണ്. എങ്കിലും ബ്രഡ് പ്രാതലിന് കഴിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ പച്ചക്കറികള്‍ക്കൊപ്പമോ പഴവര്‍ഗങ്ങള്‍ക്കൊപ്പമോ ബ്രഡ് കഴിക്കാം.
സാധാരണ ബ്രഡ് കഴിക്കുന്നതിന് പകരം നാരുകളടങ്ങിയ ഗോതമ്പ് ബ്രഡ് കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. ഇതില്‍ നിന്നും പോഷകാംശങ്ങളും ഫൈബറും ധാതുക്കളും ലഭിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."