സഫീറിന്റെ കൊലപാതകം: നിലപാട് തിരുത്തി പിതാവ്
മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയവൈരമല്ലെന്ന നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് പിതാവ് സിറാജുദ്ദീന്‍. മകന്റേത് രാഷ്ട്രീയകൊലപാതകമാണെന്നും സി.പി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘമാണ് കൊലയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐയ്ക്ക് വളരാനുള്ള അവസരം നിഷേധിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. അങ്ങനെയല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് സി.പി.ഐ ഇപ്പോള്‍ ശ്രമിക്കുന്നത്. സഫീറിന് മുന്‍പും വധഭീഷണി ഉണ്ടായിട്ടുണ്ടെന്നും സിറാജുദ്ദീന്‍ പറഞ്ഞു.
പ്രതികള്‍ക്ക് സി.പി.ഐ ബന്ധമുണ്ടെങ്കിലും കൊലപാതകത്തില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നുമാണ് നേരത്തെ സിറാജുദ്ദീന്‍ പറഞ്ഞിരുന്നത്.
അതേസമയം, കൊലപാതകം രാഷ്ട്രീയപരമാണെന്നും ഗൂഢാലോചനയുണ്ടെന്നും തന്നെയായിരുന്നു ആദ്യം മുതല്‍ യു.ഡി.എഫഫിന്റെ നിലപാട്.
സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദ്ദീന്‍ ഇന്ന് നിയമസഭയില്‍ ആരോപിച്ചിരുന്നു. അക്രമത്തിനു ശേഷം പ്രതികള്‍ ഓടിപ്പോയത് സി.പി.ഐയുടെ ഓഫിസിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."