HOME
DETAILS
MAL
എം.പിമാരുടെ ആനുകൂല്യം കൂട്ടുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി
backup
February 28 2018 | 14:02 PM
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ആനുകൂല്യം വര്‍ധിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. മണ്ഡല ആനുകൂല്യം, ഫര്‍ണിച്ചര്‍, കമ്മ്യൂണിക്കേഷന്‍ ആനുകൂല്യം എന്നിവയിലാണ് വര്‍ധനവ് ഉണ്ടാവുക. നിലവില്‍ മണ്ഡല ആനുകൂല്യമായി ഉള്ള 45,000 രൂപയില്‍ നിന്ന് 60,000 രൂപയായി ഉയര്‍ത്താനാണ് തീരുമാനം.
ഫര്‍ണിച്ചര്‍ അലവന്‍സ് 75,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും എം.പിമാരുടെ ശമ്പളം ഉയര്‍ത്തുന്ന രീതിയിലേക്ക് സംവിധാനം മാറ്റുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചിരുന്നു.
അടിസ്ഥാന ശമ്പളമായി 50,000 രൂപയും മണ്ഡല ആനുകൂല്യമായി 45,000 രൂപയും അടക്കം നിലവില്‍ ഒരു എം.പിക്ക് ഏതാണ്ട് 2.7 ലക്ഷം മാസത്തില്‍ രൂപയാണ് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."