HOME
DETAILS
MAL
കുമ്മനം രാജശേഖരന്റെ ഉപവാസം അവസാനിച്ചു
backup
February 28 2018 | 19:02 PM
തിരുവനന്തപുരം: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. ആദിവാസി സംരക്ഷണത്തിനായി മാര്‍ച്ച് 17 മുതല്‍ 23 വരെ മണ്ഡലാടിസ്ഥാനത്തില്‍ രാപകല്‍ സമരവും തുടര്‍ന്ന് നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് കുമ്മനം പറഞ്ഞു. എന്‍.ഡി.എ ഘടകക്ഷികള്‍ അവരവരുടേതായ നിലയിലും പരിപാടികള്‍ സംഘടിപ്പിക്കും. സി.കെ. ജാനു പാലക്കാട് പട്ടിണി മാര്‍ച്ച് നടത്തുമെന്നും കുമ്മനം പറഞ്ഞു. ഒ. രാജഗോപാല്‍ എം.എല്‍.എ, അഡ്വ. അയ്യപ്പന്‍പിള്ള, പി.കെ. കൃഷ്ണദാസ്, ചൂഴാല്‍ നിര്മലന്, കെ.കെ. പൊന്നപ്പന്, വി.വി. രാജേന്ദ്രന്, കുരുവിള മാത്യൂസ്, ഗോപകുമാര്‍, സോമശേഖരന്‍നായര്‍, എസ്.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."