സ്വാശ്രയകോളജുകളിലും വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണം: കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി നിയമ നിര്‍മാണം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം. എസ്.എഫ്.ഐ വിദ്യാര്‍ഥി മഹാസംഗമം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്തെ വാണിജ്യവല്‍ക്കരണത്തിനെതിരേ ശക്തമായ നിലപാടുകള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. മാര്‍ക്‌സിസ്റ്റ് അക്രമം എന്ന പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. മാര്‍ക്‌സിസം മുന്നോട്ടുവയ്ക്കുന്നത് കഴുത്തറുക്കാനുള്ള ചിന്തയല്ല. കേരളത്തില്‍ 216 കമ്മ്യൂണിസ്റ്റുകാരെ കൊന്നത് ആര്‍.എസ്.എസും 250 കമ്മ്യൂണിസ്റ്റുകാരെ കൊന്നത് കോണ്‍ഗ്രസുമാണ്.
ക്രമസമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് ശ്രമിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."