വന്യജീവി ആക്രമണങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഇനി 10 ലക്ഷം
തിരുവനന്തപുരം: വന്യ ജീവി ആക്രമണങ്ങളില്‍ ജീവന് നഷ്ടപ്പെടുന്നവരുടെ ആശ്രിതകര്‍ക്ക് നല്കുന്ന നഷ്ടപരിഹാരം അഞ്ച് ലക്ഷത്തില്‍നിന്ന് 10 ലക്ഷമായി ഉയര്‍ത്തിയതായി മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു.
.
കാര്‍ഷിക നഷ്ടത്തിനുള്ള ധനസഹായം വര്‍ധിപ്പിക്കും. എക്കോ ഡവലപ്മെന്റ് കമ്മിറ്റി (ഇ.ഡി.സി) അംഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നിലവിലെ പ്രതിദിനകൂലിയില് 100 രൂപയുടെ വര്‍ധന വരുത്തും. മാഞ്ചിയം, യൂക്കാലിപ്റ്റസ് തുടങ്ങിയ വിദേശമരങ്ങള്‍ ജലാംശം ഊറ്റിയെടുക്കുന്നു എന്നതിന് ശാസ്ത്രീയമായ പിന്‍ബലമില്ല. അതേസമയം, ഇവ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിന് അനുഭവ സാക്ഷ്യമുണ്ടെന്നും കെ. രാജു പറഞ്ഞു. ഈ മരങ്ങള്‍ വളരുന്ന പ്രദേശങ്ങളില്‍ മറ്റ് സസ്യജാലങ്ങള്‍ക്ക് നിലനിര്പ്പില്ലെന്നാണ് അനുഭവം. ഇത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."