HOME
DETAILS

കൊലപാതക പരമ്പരക്കെതിരേ പ്രതിപക്ഷ പ്രതിഷേധം; സഭാ സ്തംഭനം തുടരുന്നു

  
backup
February 28 2018 | 20:02 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95-%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa


തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതക പരമ്പരക്കെതിരായ പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ മൂന്നാംദിനവും നിയമസഭ സ്തംഭിച്ചു. എടയന്നൂരിലെ ശുഹൈബിന്റെയും അട്ടപ്പാടിയിലെ മധുവിന്റെയും മണ്ണാര്‍ക്കാട്ടെ സഫീറിന്റെയും അരുംകൊലകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു.
ഇന്നലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവും തുടങ്ങി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശുഹൈബ് വധം, മണ്ണാര്‍ക്കാട് കൊലപാതകം എന്നിവയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കര്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.
പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന വിഷയങ്ങളെ മാനിക്കുന്നതായും ഈ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശൂന്യവേളയില്‍ അവസരമുണ്ടെന്നും ചോദ്യോത്തരവേളയോട് സഹകരിക്കണമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ചെന്നിത്തല, ചോദ്യോത്തരവേള അവസാനിക്കുന്നതുവരെ സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു.
തുടര്‍ന്ന് ശൂന്യവേളയില്‍ മധുവിന്റെയും സഫീറിന്റെയും കൊലപാതകം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തുനിന്ന് എന്‍. ശംസുദ്ദീന്‍ അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കി. ഗുണ്ടകളും അക്രമികളും തേര്‍വാഴ്ച നടത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. സി.പി.ഐ തീറ്റിപ്പോറ്റുന്ന ഗുണ്ടകളാണ് സഫീറിന്റെ കൊലപാതകത്തിനു പിന്നില്‍. പ്രതികള്‍ ഓടിപ്പോയതും സി.പി.ഐ ഓഫിസിലേക്കാണ്. ഇതിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. മധുവിന്റെ കൊലപാതകത്തില്‍ വനം, പൊലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കും അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും ശംസുദ്ദീന്‍ ആവശ്യപ്പെട്ടു.
മധുവിന്റെ കൊലപാതകം സാക്ഷര കേരളത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. വനം ഉദ്യോഗസ്ഥരുടെ പങ്കാളിത്തം അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. സഫീറിന്റെ കൊലപാതകത്തില്‍ തൊട്ടടുത്ത ദിവസം തന്നെ പ്രതികളെ പിടികൂടി. ആയുധവും കണ്ടെടുത്തു. ഈ രണ്ടുകേസിലും അന്വേഷണം ഊര്‍ജിതവും കുറ്റമറ്റ രീതിയിലും നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
പിശാചിന്റെ സ്വന്തം നാടായി കേരളം മാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ജീവനെടുക്കുന്നവരെ സംരക്ഷിക്കുന്നു.
തുടര്‍ന്ന്, വിഷയം ചര്‍ച്ചയ്‌ക്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് സ്പീക്കറുടെ ഡയസിന് മുന്നില്‍ നിലയുറപ്പിച്ചതോടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും ധനാഭ്യര്‍ഥന ചര്‍ച്ചകളും ഒഴിവാക്കി സഭ പിരിയുകയായിരുന്നു. വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ്(എം) അംഗങ്ങളും ബി.ജെ.പി അംഗവും വാക്കൗട്ട് നടത്തി.

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago