HOME
DETAILS
MAL
മധ്യപ്രദേശില്‍ കോണ്‍ഗ്രസും ഒഡിഷയില്‍ ബി.ജെ.ഡിയും വിജയിച്ചു
backup
February 28 2018 | 20:02 PM
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മുംഗാവലി, കൊളാറസ് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കൊളാറസില് കോണ്‍ഗ്രസിന്റെ മഹേന്ദ്രസിങ് യാദവും.മുംഗാവലിയില്‍ ബ്രിജേന്ദര്‍ സിങുമാണ് വിജയിച്ചത്. ഈ മാസം 24നാണ് രണ്ടിടത്തും വോട്ടെടുപ്പ് നടന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്സഭാ മണ്ഡലമായ ഗുണയിലാണു ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടുനിയമസഭാ മണ്ഡലങ്ങളും.
ഒഡീഷയിലെ ബിജേപൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ ബിജുജനതാദള്‍ വിജയിച്ചു. റിതാ സാഹു 41,933 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ അശോക് പനിഗ്രാഹിയെ പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."