HOME
DETAILS
MAL
വിനായക് സുരേഷിന് പുരസ്കാരം
backup
June 01 2016 | 06:06 AM
കൊച്ചി: ചീഫ് ഓഫ് നേവല്‍ സ്റ്റാഫിന്റെ വെള്ളി മെഡലിന് ഏഴിമല നാവിക അക്കാദമിയിലെ വിനായക് സുരേഷ് അര്‍ഹനായി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും നല്കിയ മികവിനുള്ള ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വിനായക് സുരേഷ്. കഴക്കൂട്ടം സൈനിക സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയാണ്. കരസേനാ മേധാവി ജനറല്‍ ദാല്‍ബിര്‍ സിംഗ് സുഹാഗില്‍ നിന്നും ഏഴിമലയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മെഡല്‍ സ്വീകരിച്ചു. നെയ്യാറ്റിന്‍കര കോടതിയിലെ അഭിഭാഷകനായ വി.എസ് സുരേഷ്കുമാറിന്റെയും നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം സ്കൂള്‍ അധ്യാപിക വി. പ്രീതയുടെയും മകനാണ്. ചന്ദ്രിക കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയറാം തോപ്പിലിന്റെ സഹോദരി പുത്രനാണ് വിനായക്. ഹൈക്കോടതി അഭിഭാഷക എസ്. കൃഷ്ണ സഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."