ജറൂസലമിലെ ഖബറിട പള്ളി വീണ്ടും തുറന്നു
വെസ്റ്റ് ബാങ്ക്: ജറൂസലമിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് നികുതി ഈടാക്കാനുള്ള ഇസ്റാഈല്‍ സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് അടച്ചുപൂട്ടിയ ഖബറിട പള്ളി തുറന്നു.
പള്ളികളില്‍ നിന്നും അതിന്റെ സ്വത്തുകളില്‍ നിന്നും നികുതി പിരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ പള്ളി തുറന്നത്. യേശുവിനെ ഖബറടക്കിയ സ്ഥലമെന്ന് നിരവധി ക്രിസ്ത്യന്‍ മതവിശ്വാസികള്‍ കരുതുന്ന ഖബറിട പള്ളി ഞായറാഴ്ചയാണ് അടച്ചത്.
സന്ദര്‍ശനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി വിശ്വാസികളാണ് ദിനം പ്രതി ഇവിടെ എത്തുന്നത്.
ജറൂസലമിലെ ക്രിസ്ത്യന്‍ സാന്നിധ്യം ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ വിവേചന തീരുമാനത്തെ തുടര്‍ന്ന് ഖബറിട പള്ളി അടച്ചുപൂട്ടുകയാണെന്ന് റോമന്‍ കാത്തലിക്, ഓര്‍ത്തഡോക്സ് നേതാക്കന്മാരാണ് പ്രഖ്യാപിച്ചത്.
ഇതിന് മുന്‍പ് 1990ല്‍ ഖബറിട പള്ളി 48 മണിക്കൂര്‍ അടച്ചിട്ടിരുന്നു.
ക്രിസ്ത്യന്‍ പള്ളികള്‍ക്ക് സമീപം ജൂതന്മാര് അനധികൃതമായി കുടിയേറ്റം നടത്തുന്നതിനെതിരേയായിരുന്നു അടച്ചുപൂട്ടല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."