സര്‍ക്കാരിന്റെ പരിഷ്‌കാരത്തിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരം
ബെയ്ജിങ്: ചൈനയുടെ ഭരണ പരിഷ്‌കാര നടപടികള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പച്ചക്കൊടി. വിവിധ വകുപ്പുകളുടെ പുരോഗതി, വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് മൂന്ന് ദിവസമായുള്ള രഹസ്യ യോഗത്തിനിടെ അംഗീകാരം നല്‍കിയത്.
ചൈനീസ് മാധ്യമമായ സിന്‍ഹുവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ മന്ത്രിസഭയിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സൈനികരുടെ ആധുനികവല്‍ക്കരണത്തിന്റെ പ്രധാന്യത്തെ സംബന്ധിച്ച് ജിന്‍പിങ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതോടൊപ്പം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് യോഗത്തില്‍ അംഗീകാരം ലഭിച്ചു.
ഈ മാസം അഞ്ചിന് ചേരുന്ന പാര്‍ലമെന്റ് യോഗത്തില്‍ പരിഷ്‌കാര തീരുമാനങ്ങള്‍ സമര്‍പ്പിക്കും.
ഒരാള്‍ക്ക് രണ്ട് തവണ മാത്രം ചൈനീസ് പ്രസിഡന്റാവുകയെന്ന ഭരണന്നാ തത്വം ഭേദഗതിവരുത്തല്‍ ഉള്‍പ്പെടെയുള്ളവ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."