HOME
DETAILS

താലിബാനെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാമെന്ന് അഫ്ഗാന്‍

  
backup
February 28 2018 | 20:02 PM

%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%be%e0%b4%a8%e0%b5%86-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


കാബൂള്‍: താലിബാനുമായുള്ള ബന്ധത്തില്‍ നിര്‍ണായകമായ മാറ്റവുമായി അഫ്ഗാന്‍. ഉപാധിയില്ലാത്ത ചര്‍ച്ചക്ക് താലിബാനുമായി തയാറാണെന്നും രാജ്യത്ത് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി താലിബാനെ അംഗീകരിക്കാമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞു.
16 വര്‍ഷമായി അഫ്ഗാനില്‍ തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയിലൂടെ സാധ്യമാവുമെന്ന് അഷ്‌റഫ് ഗനി പറഞ്ഞു. കാബൂളില്‍ ഇന്നലെ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഫ്ഗാന്‍ പുരോഗതിക്കായി സംഘടിപ്പിച്ച യോഗത്തില്‍ 25 ഓളം രാഷ്ട്ര പ്രതിനിധികള്‍ പങ്കെടുത്തു.
താലിബാനുമായുള്ള ചര്‍ച്ചയുടെ പുരോഗതിയനുസരിച്ച് ഭരണഘടനാ പുന:പരിശോധനക്ക് തയാറാണെന്ന് അഷ്‌റഫ് ഗനി പറഞ്ഞു. മേഖലയില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ജയിലിലുള്ളവരെ വിട്ടയക്കാന്‍ തയാറാണെന്നും കരിമ്പട്ടികയില്‍ പേരുള്ള താലിബാന്‍ നേതാക്കളെ പട്ടികിയില്‍ നിന്ന് നീക്കാമെന്നും അഷ്‌റഫ് ഗനി വാഗ്ദാനം ചെയ്തു.
അഫ്ഗാന്‍ സര്‍ക്കാരിനെ താലിബാന്‍ അംഗീകരിക്കണം രാജ്യത്തെ നീതി നിയമ സംവിധാനങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ചര്‍ച്ചകള്‍ക്കായി കാബൂളിലെ ഇതര പ്രദേശങ്ങളില്‍ ഓഫിസുകള്‍ സ്ഥാപിക്കണമെന്നും അഷ്‌റഫ് ഗനി കൂട്ടിച്ചേര്‍ത്തു. അഫ്ഗാനുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയാറല്ലെന്ന നിലപാടാണ് താലിബാനുള്ളത്.
കൂടാതെ യു.എസുമായി നേരിട്ട് ചര്‍ച്ചക്ക് തയാറാണെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ താലിബാനുമായി അഫ്ഗാന്‍ വര്‍ഷങ്ങളായി തുടരുന്ന നയങ്ങളില്‍ നിന്നുള്ള നിര്‍ണായകമായ മാറ്റമാണിത്. താലിബാനെ തീവ്രവാദികള്‍, വിമതര്‍ ഇങ്ങനെയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ ഇതുവരെ വിളിച്ചിരുന്നത്.
2001ല്‍ അഫ്ഗാനില്‍ അധികാരം നഷ്ടപ്പെട്ടത് മുതല്‍ രാജ്യം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍. യു.എസ് സൈന്യം അഫ്ഗാന്‍ വിടണമെന്നാണ് താലിബാന്റെ ആവശ്യം.

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago