സച്ചിന് കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: ഐ.എസ്.എല്‍ ഫുട്ബോള്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമയും ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ ഇനി കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകും. കേരളത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേയാണ് സച്ചിന് കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും സച്ചിനും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സച്ചിന് അംബാസിഡറാകുന്ന വിവരം പ്രഖ്യാപിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഓഹരി ഉടമകളുമായി മുഖ്യമന്ത്രി സച്ചിനൊപ്പം ചര്‍ച്ച നടത്തി. കേരളത്തില്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇതിനായി പ്രാരംഭ നടപടി എന്ന നിലയില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങുമെന്നും സച്ചിന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സച്ചിനൊപ്പം തെലുങ്കു സൂപ്പര്‍ താരമായ ചിരഞ്ജീവിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഓഹരി ഉടമകളില്‍ ഒരാളാണ് ചിരഞ്ജീവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."