HOME
DETAILS

ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ്; തട്ടിപ്പിനിരയായവര്‍ വീണ്ടും സമരത്തിന്

  
backup
March 01 2018 | 02:03 AM

%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%a1%e0%b5%87-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d

കൊച്ചി: ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിനിരയായവര്‍ വീണ്ടും സമരരംഗത്തേക്ക്. കെല്‍സ ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കിയെന്ന് ബോധപൂര്‍വം പൊതുസമൂഹത്തെ വിശ്വസിപ്പിക്കുകയായിരുന്നു ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകളായ സാജു കടവിലാന്‍, രാജീവ് ചെറുവാര എന്നിവരെന്ന് തട്ടിപ്പിനിരയായവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് കോടതി നടപടികള്‍ അനന്തമായി നീളുന്നതില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. നഷ്ടപ്പെട്ട ഒരു രൂപ പോലും തിരികെ ലഭിച്ചിട്ടില്ല. നിയമ നടപടികള്‍ നീളുന്നതിനാല്‍ പ്രതീക്ഷ നഷ്ടപ്പെട്ട നിക്ഷേപകരില്‍ പലരും ആത്മഹത്യ ചെയ്തു. ആയിരക്കണക്കിന് ആളുകളെ കബളിപ്പിച്ച് 150 കോടിയിലേറെ തട്ടിയെടുത്ത ആപ്പിള്‍ ഉടമകള്‍ ഇപ്പോഴും സുഖസൗകര്യങ്ങളോടെ രാജകീയമായി കഴിയുകയാണെന്ന് ആപ്പിള്‍ പ്രൊജക്ട്‌സ് ഇന്‍വെസ്റ്റേഴ്‌സ് അസോസിയേഷന്‍സ് ആന്‍ഡ് കണ്‍സോഷ്യം ആരോപിച്ചു.


കോടികള്‍ തട്ടിയെടുത്ത കേസ് കെല്‍സ ഏറ്റെടുക്കാനുണ്ടായ കാരണം ദുരൂഹത നിറഞ്ഞതാണ്. തട്ടിപ്പിനിരയായവര്‍ക്ക് നീതി നല്‍കാനെത്തിയ കെല്‍സയുടെ മധ്യസ്ഥശ്രമങ്ങള്‍ നിയമ നടപടികള്‍ വൈകിപ്പിക്കാന്‍ മാത്രമാണ് ഇടയാക്കിയത്. കെല്‍സ മുന്‍പാകെ ആപ്പിള്‍ ഉടമകള്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചിട്ടില്ല. കെല്‍സയുടെ തുടര്‍ന്നുള്ള ഇടപെടല്‍ കാരണം നിക്ഷേപകര്‍ക്ക് വീണ്ടും രണ്ടര വര്‍ഷം കൂടി നഷ്ടമായി. ആപ്പിള്‍ ഉടമകളുമായി ഒപ്പിട്ട ധാരണാപത്രം പോലും പാലിക്കാന്‍ തയാറാകാതെ വന്നതോടെയാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ നിക്ഷേപകര്‍ നിര്‍ബന്ധിതരായത്.


2011 ജൂലൈയില്‍ തുടങ്ങിയ നിയമനടപടികള്‍ അനന്തമായി നീളുകയാണ്. കോടിക്കണക്കിന് രൂപ സ്വന്തമാക്കി ആര്‍ഭാട ജീവിതം നയിക്കുന്ന ആപ്പിള്‍ ഉടമകളുടെ സ്വത്തുവകകള്‍ കണ്ടെത്തി പിടിച്ചെടുക്കാനുള്ള ശ്രമം പോലും കെല്‍സ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തിയിട്ടില്ല. ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ആപ്പിള്‍ ഉടമകളുടെ പിണിയാളായി പ്രവര്‍ത്തിക്കുകയാണെന്നും ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിലല്ല, ഇതു പരമാവധി വൈകിപ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നത്. കോടതി വിധികള്‍ പാലിക്കാന്‍ പോലും അഡ്മിനിസ്‌ട്രേറ്റര്‍ തയാറാകുന്നില്ല. 2016 നവംബര്‍ മൂന്നിലെ കോടതി ഉത്തരവ് പ്രകാരം ആറ് ആഴ്ചയ്ക്കകം പ്ലോട്ടുകളുടെ രജിസ്‌ട്രേഷന്‍ നടത്തണമെന്ന ഉത്തരവ് 15 മാസം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഒരുക്കമല്ല.


ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ വസ്തുവകകള്‍ വാങ്ങാനെന്ന വ്യാജേന ഫോര്‍ട്ടിന്‍ ഹോള്‍ഡേഴ്‌സ് എന്ന കടലാസ് കമ്പനിയെ കൊണ്ടുവരികയും അതിന്റെ പേരില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് രണ്ടുവര്‍ഷത്തോളം നിയമ നടപടികള്‍ വൈകിച്ചത് എന്തിനെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കണമെന്നും തട്ടിപ്പിനിരയായവര്‍ ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് പ്രഖ്യാപിച്ച ആപ്പിള്‍ ഐസ്, ബിഗ് ആപ്പിള്‍, ആപ്പിള്‍ സ്യൂട്ട്, ആപ്പിള്‍ ന്യൂ കൊച്ചിന്‍ തുടങ്ങിയ പാര്‍പ്പിട പദ്ധതികള്‍ക്കു വേണ്ടി ഒരു ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെയാണ് ഇവര്‍ ഇടപാടുകാരില്‍ നിന്ന് കൈപ്പറ്റിയത്. ഇവയില്‍ ചില പദ്ധതികള്‍ പാതി വഴിയില്‍ മുടങ്ങിയപ്പോള്‍ മറ്റുള്ളവ കടലാസിലൊതുങ്ങിയെന്നും ആപ്പിള്‍ പ്രൊജക്ട്‌സ് ഇന്‍വെസ്റ്റേഴ്‌സ് അസോസിയേഷന്‍സ് ആന്‍ഡ് കണ്‍സോഷ്യം പ്രതിനിധികളായ പി.കെ പിള്ള, ജോയ് കെ പൗലോസ്, മാത്യു ജോസഫ്, സോമനാഥന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago