HOME
DETAILS

സി.പി.ഐ സമ്മേളനം ഇന്നു തുടങ്ങും; പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനമുയരും

  
backup
March 01 2018 | 03:03 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a4%e0%b5%81%e0%b4%9f

മലപ്പുറം: സി.പി.ഐ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും. മലപ്പുറം ആദ്യമായി ആതിഥ്യമരുളുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ 10ന് പി. ശ്രീധരന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് കൈമാറുന്ന ദീപശിഖ ഇ. ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം) കെ.പി രാജേന്ദ്രന്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചുവരെ പ്രതിനിധി സമ്മേളനം തുടരും. അഞ്ചിന് കൊളാടി ഗോവിന്ദന്‍കുട്ടി നഗറില്‍ (മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാള്‍) സാംസ്‌കാരിക സമ്മേളനം സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനാകും. കെ.പി രാമനുണ്ണി, എം.എന്‍ കാരശ്ശേരി, കുരീപ്പുഴ ശ്രീകുമാര്‍, റഫീഖ് അഹമ്മദ്, വയലാര്‍ ശരത്ചന്ദ്ര വര്‍മ, വിനയന്‍, ഇ.എ രാജേന്ദ്രന്‍, ഭാഗ്യലക്ഷ്മി, ചേര്‍ത്തല ജയന്‍ സംസാരിക്കും.
രാത്രി ഏഴിന് കെ.പി.എ.സി അവതരിപ്പിക്കുന്ന 'ഈഡിപ്പസ് ' നാടകം അരങ്ങേറും. നാളെയും പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് മൂന്നിന് 'ഇടതുപക്ഷം പ്രതീക്ഷയും സാധ്യതകളും' സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. കാനം രാജേന്ദ്രന്‍ അധ്യക്ഷനാകും. എം.പി വീരേന്ദ്രകുമാര്‍, മന്ത്രി എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കൃഷ്ണന്‍കുട്ടി എം.എല്‍.എ സംസാരിക്കും. വൈകിട്ട് 5.30ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ 'ന്യൂനപക്ഷം പ്രശ്‌നങ്ങളും നിലപാടുകളും' വിഷയത്തില്‍ സെമിനാര്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. രാംപുനിയാനി മുഖ്യപ്രഭാഷണം നടത്തും.


മൂന്നിനും തുടരുന്ന പ്രതിനിധിസമ്മേളനത്തില്‍ വൈകിട്ട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വിവിധ മത്സര വിജയികള്‍ക്ക് മന്ത്രി തിലോത്തമന്‍ സമ്മാനം വിതരണം ചെയ്യും. വൈകിട്ട് ആറിന് സമരജ്വാല സംഗമം മേധാപട്കര്‍ ഉദ്ഘാടനം ചെയ്യും. നാലിന് പ്രതിനിധി സമ്മേളനത്തിനുശേഷം വൈകിട്ട് 3.30ന് റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജനറാലിയും നടക്കും. പൊതുസമ്മേളനം എസ്. സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും. ഇന്നലെ വൈകിട്ട് 6.30ന് പതാക-കൊടിമര സ്മൃതി ജാഥകള്‍ മലപ്പുറം കോട്ടപ്പടി ജങ്ഷനില്‍ സംഗമിച്ചു. അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കെ. രാജന്‍ എം.എല്‍.എയുടെ നേതൃത്വത്തിലെത്തിയ പതാകജാഥ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരിയും പട്ടാമ്പിയില്‍ ഇ.പി ഗോപാലന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് വി. ചാമുണ്ണിയുടെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന കൊടിമരജാഥ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബുവും ഏറ്റുവാങ്ങി. മലപ്പുറം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സ്മരണയുയര്‍ത്തി 23 പതാകകളും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ജാഥയായി സമ്മേളന നഗരിയിലെത്തി.


തുടര്‍ന്ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് പ്രൊഫ. ഇ.പി മുഹമ്മദലി പതാക ഉയര്‍ത്തി. ആറിന് വിപ്ലവഗായിക പി.കെ മേദിനിയെ ആദരിച്ചു. ടി.വി ബാലന്‍ അധ്യക്ഷനായി. സി.എന്‍ ജയദേവന്‍ എം.പി, പി.കെ ഗോപി, ലില്ലി തോമസ് പാലോക്കാരന്‍, എ. ഷാജഹാന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ് സംസാരിച്ചു. തുടര്‍ന്ന് വിപ്ലവഗാന സന്ധ്യയും അരങ്ങേറി.

പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനമുയരും

മലപ്പുറം: സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരേയും സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനെതിരേയും വിമര്‍ശനമുയരും. വി.എസ് സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍, പി. രാജു, പി. തിലോത്തമന്‍ എന്നിവര്‍ക്കെതിരേ വിവിധ ജില്ലാ കമ്മിറ്റികളില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതു സംസ്ഥാന സമ്മേളനത്തിലും പ്രതിഫലിക്കും.


അവസരങ്ങള്‍ പലതു ലഭിച്ചിട്ടും വേണ്ടത്ര തിളങ്ങാന്‍ മന്ത്രിമാര്‍ക്കു സാധിക്കുന്നില്ലെന്നതാണ് പ്രധാന വിമര്‍ശനം. 14 ജില്ലാ കമ്മിറ്റികളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 489 പേരില്‍ മിക്ക അംഗങ്ങളും പാര്‍ട്ടിയുടെ കെട്ടുറപ്പും മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന്റെ പോരായ്മയും ചൂണ്ടിക്കാട്ടുമെന്നാണ് വിവരം.
21 കൗണ്‍സില്‍ അംഗങ്ങളും ഒന്‍പത് കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങളും മുതിര്‍ന്ന 11 അംഗങ്ങളും 33 ക്ഷണിതാക്കളും 14 ജില്ലയില്‍ നിന്നുമെത്തുന്ന 489 പേരും ഉള്‍പ്പെടുന്നതാണ് സംസ്ഥാന പ്രതിനിധികള്‍. സി.പി.ഐ മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകള്‍ നടപടിയുണ്ടാകുമെന്ന സൂചന നല്‍കുന്നുണ്ട്.


അതേസമയം, കാനം രാജേന്ദ്രനെതിരേ മറുവിഭാഗം ഉയര്‍ത്തിക്കൊണ്ടുവരുന്ന ആരോപണങ്ങള്‍ കാര്യമായ സ്വാധീനം ചെലുത്താനിടയില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം വീണ്ടും സെക്രട്ടറിയായി തുടരും. കെ.ഇ ഇസ്മായിലിന്റെയും സി. ദിവാകരന്റെയും നേതൃത്വത്തിലാകും വിമര്‍ശനങ്ങള്‍. തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി തീരുമാനത്തെ വിമര്‍ശിച്ച കെ.ഇ ഇസ്മായില്‍ സംസ്ഥാന-കേന്ദ്ര നേതൃത്വത്തിന് തല്‍പരനല്ല.


നിലവിലെ സാഹചര്യത്തില്‍ സി. ദിവാകരനും പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര സ്വാധീനമില്ല. ഇതു കാനത്തിന് തുണയാകും. 2015ലെ സമ്മേളനത്തില്‍ പാര്‍ട്ടിക്ക് 8537 ബ്രാഞ്ചുകളും 170 മണ്ഡലങ്ങളും 1039 ലോക്കല്‍ കമ്മിറ്റികളുമാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം 9165 ബ്രാഞ്ചുകളും 1137 ലോക്കല്‍ കമ്മിറ്റികളുമായി വികസിച്ചത് നേട്ടമായി വിലയിരുത്തും.
മാണിയുടെ മുന്നണി പ്രവേശനത്തിന് തടയിടുന്ന നിലപാട് തന്നെയാകും സി.പി.ഐ സ്വീകരിക്കുക. അതിനുള്ള സൂചനയും കാനം നല്‍കിക്കഴിഞ്ഞു. ദേശീയ-സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും സംഘടനാ പ്രശ്‌നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകുമ്പോള്‍ കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയും അംഗങ്ങള്‍ ചൂണ്ടിക്കാട്ടും.


സി.പിഎം സംസ്ഥാന സമ്മേളനത്തില്‍ സി.പി.ഐക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും കണ്ണൂരിലെ കൊലപാതകം മുന്നണിക്കുണ്ടാക്കിയ നാണക്കേടും ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉന്നയിക്കും. മലപ്പുറത്തുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളടക്കം പാര്‍ട്ടി വിട്ടതും പ്രാദേശിക, ജില്ലാ നേതാക്കളുള്‍പ്പെട്ട അഴിമതി ആരോപണങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago