HOME
DETAILS
MAL
ഇനി കോഹ്ലി നയിക്കട്ടെ; ധോണി ആസ്വദിക്കട്ടെ: രവി ശാസ്ത്രി
backup
June 01 2016 | 06:06 AM
ന്യൂഡല്‍ഹി: വിരാട് കോഹ്ലിയെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും നായകനായി നിയമിക്കുന്നതിനെ കുറിച്ചു ചിന്തിക്കാന്‍ സമയമായെന്ന് മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. താന്‍ ഇന്ത്യന്‍ ടീം സെലക്ടിങ് പാനലിന്റെ ചെയര്‍മാനായിരുന്നെങ്കില്‍ കോഹ്ലിയെ നായകനായി ധോണിയെ കളി ആസ്വദിക്കാന്‍ അനുവദിക്കുമായിരുന്നു. 2019 വരെ ഇന്ത്യക്ക് പ്രധാന ടൂര്‍ണമെന്റുകളൊന്നുമില്ല എന്നതിനാല്‍ നായക മാറ്റത്തെക്കുറിച്ചു ചിന്തിക്കാന്‍ ആവശ്യത്തിനു സമയമുണ്ട്. കളിക്കാരനെന്ന നിലയില്‍ ടീമില്‍ തുടരാന്‍ ധോണിക്ക് അര്‍ഹതയുണ്ട്. ഇനിയും ഒട്ടേറെ സംഭാവനകള്‍ ടീം ഇന്ത്യക്ക് നല്കാന് അദ്ദേഹത്തിനു സാധിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."